കടുത്ത രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ആ സിനിമയുടെ അവാർഡ് വേണ്ടന്ന് വെക്കലായിരുന്നു യഥാർത്ഥ രാഷ്ട്രീയം: ഹരീഷ് പേരടി
രാഷ്ട്രിയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജീവിക്കാൻ വേണ്ടി “ബിരിയാണി” എന്ന സിനിമ ചെയ്യതു എന്ന് നടി കനി തുറന്നു പറഞ്ഞത് ശ്രദ്ധ നേടുന്നു. രാഷ്ട്രീയ അഭിപ്രായ വിത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരിൽ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് കനിയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ അന്ന് കടുത്ത രാഷ്ട്രിയമായ അഭിപ്രായ വ്യത്യാസമുള്ള ആ സിനിമയുടെ അവാർഡ് വേണ്ടന്ന് വെക്കലായിരുന്നു യഥാർത്ഥ രാഷ്ട്രീയമെന്നു ഹരീഷ് പേരടി പറയുന്നു.
read also: കനത്ത മഴയില്‍ മതില്‍ തകര്‍ന്നു, വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ ഒഴുകി ചിറയിലേക്ക് മറിഞ്ഞു
കുറിപ്പ്
രാഷ്ട്രിയമായ അഭിപ്രായ വിത്യാസമുണ്ടെങ്കിലും ജീവിക്കാൻ വേണ്ടി “ബിരിയാണി” എന്ന സിനിമ ചെയ്യതു എന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നുറ്റിയൊന്നു ശതമാനവും ഉൾക്കൊള്ളുന്നു..പക്ഷെ രാഷ്ട്രീയ അഭിപ്രായ വിത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരിൽ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു?..കടുത്ത രാഷ്ട്രിയമായ അഭിപ്രായ വിത്യാസമുള്ള ആ സിനിമയുടെ അവാർഡ് വേണ്ടന്ന് വെക്കലായിരുന്നു യഥാർത്ഥ രാഷ്ട്രീയം..അഥവാ രാഷ്ട്രീയ ബോധം..അതല്ല നല്ല നടിക്കുള്ള സംസ്ഥാന അവാർഡിന്റെ തുകയാണ് കനിയെ ആകർഷിച്ചതെങ്കിൽ അത് തുറന്ന് പറയണമായിരുന്നു…ഇതിപ്പോൾ കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനേയും കുപ്പതൊട്ടിയിൽ തള്ളിയതുപോലെയായി..നീതി ബോധമുള്ള മനുഷ്യരും ഇൻഡ്യൻ ഭരണഘടനയും അന്തസ്സോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയം..അല്ലാതെ രാഷ്ട്രിയം പണവും പ്രശ്സതിയും നിറക്കാനുള്ള ഒരു തണ്ണീർമത്തൻ സഞ്ചിയല്ല..ആശംസകൾ..🙏🙏🙏❤️❤️❤️