മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ അഭ്യര്‍ഥന: ചര്‍ച്ച ചെയ്യരുതെന്ന ആവശ്യവുമായി സ്റ്റാലിന്‍


ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കേരളത്തിന്റെ അഭ്യര്‍ത്ഥന ചര്‍ച്ച ചെയ്യരുതെന്ന ആവശ്യവുമായി തമിഴ്‌നാട്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

നിലവിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചത് ബ്രിട്ടീഷുകാരുടെ കാലത്താണ്. പരിപാലിക്കുന്നത് തമിഴ്‌നാട് സര്‍ക്കാരും. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച്‌ ഓരോ വശങ്ങളും പരിശോധിച്ച്‌ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ദ സമിതി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കേന്ദ്രത്തിനു അയച്ച കത്തില്‍ സ്റ്റാലിൻ പറയുന്നു.

read also: ജോലിയിൽ നിന്നും വിരമിക്കാന്‍ ആറ് ദിവസം: 1000 രൂപ കൈക്കൂലി വാങ്ങിയ സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് അറസ്റ്റില്‍

പുതിയ അണക്കെട്ടിന് വേണ്ടിയുള്ള കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥനയിന്മേല്‍ പഠനത്തിന് വേണ്ടിയുള്ള അനുമതി നല്‍കുകയാണെങ്കില്‍ അത് സുപ്രീംകോടതി വിധിയ്ക്ക് എതിരാകുമെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി തങ്ങള്‍ മുന്നോട്ടുപോകുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.