തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രമായ ഗവിയില്‍ വനം വകുപ്പിന്റെ പാക്കേജില്‍ വരുന്നവര്‍ ഒഴികെയുള്ള സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
read also: കനത്ത മഴ: വീടുകള്‍ തകര്‍ന്നു വീണു, അഞ്ച് വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
മോശം കാലാവസ്ഥയെ തുടര്‍ന്ന് ഗവിയിലേക്കുള്ള ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഗവിക്ക് പുറമെ പൊന്‍മുടിയിലും സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതിരപ്പിള്ളി വാഴച്ചാല്‍ ഉള്‍പ്പടെയുള്ള തൃശൂര്‍ ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു. ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ രാത്രികാല യാത്രയ്ക്ക് നിരോധനമുണ്ട്.