അവയവക്കടത്ത് കേസ് : ഒരാള്‍ കൂടി പിടിയില്‍


കൊച്ചി: അവയവക്കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം രണ്ടായി. എടത്തല സ്വദേശി സജിത്ത് ശ്യാമിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മുഖ്യപ്രതിയെ സഹായിക്കുകയും അവയവക്കടത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തത് സജിത്താണെന്നാണെന്നും പൊലീസ് പറഞ്ഞു. നേരത്തെ കേസിലെ മറ്റൊരു പ്രതി സബിത്ത് നാസര്‍ അറസ്റ്റിലായിരുന്നു. ഇതിനുപിന്നാലെയാണ് സജിത്ത് ശ്യാമിനെ പിടികൂടിയത്.

read also: കനത്ത മഴ: ഗവിയിലേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണം

അവയവ കടത്ത് കേസിലെ പ്രതി സബിത്ത് നാസറിനെ ആലുവ റൂറല്‍ എസ് പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. കേസില്‍ ഇരകളായവരേയും അവയവം സ്വീകരിച്ചവരേയും കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.