മഴയില്‍ വീട് പൂർണമായും തകര്‍ന്നുവീണു: ഒരാള്‍ക്ക് പരിക്ക്



കൊല്ലം: കനത്ത മഴയില്‍ വീട് പൂർണമായും തകർന്നുവീണു. കടപ്പാക്കട ഡിവിഷനില്‍ ഇടയിലഴികം പുരയിടത്തില്‍ ഉമയുടെ വീടാണ് തകർന്നത്. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം. മകൻ വിജീഷ്കുമാർ(33)-നു പരിക്കേറ്റു.

read also: ന്യൂജെൻ മയക്കുമരുന്നായ മെത്തഫിറ്റാമിനുമായി യുവാവ് പിടിയിൽ

അപകട സമയത്ത് വീടിനുള്ളില്‍ഉറങ്ങുകയായിരുന്ന വിജീഷ് കുമാറിന്റെ ദേഹത്ത് ഓടുകള്‍ പതിച്ചായിരുന്നു മുറിവേറ്റത്. വീടിന്റെ മേല്‍ക്കൂര പൂർണമായും നിലംപൊത്തുകയും ഭിത്തികള്‍ ഇടിഞ്ഞു വീഴുകയും ചെയ്തു. ഉമയും ഭർത്താവ് വെങ്കിടേഷും ചെന്നൈയില്‍ ആയതിനാല്‍ വിജീഷ്കുമാർ മാത്രമായിരുന്നു അപകട സമയം വീടിനുള്ളിലുണ്ടായിരുന്നത്.