മലയിൻകീഴ്: മകന്റെ മർദ്ദനത്തെ തുടർന്ന് അബോധാവസ്ഥയില്‍ 11 ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന 63കാരൻ മരിച്ചു. വിളവൂർക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിള വീട്ടില്‍ രാജേന്ദ്രനാണ് ഇന്ന് ഉച്ചയോടെ മരിച്ചത്.
മകന്റെ അടിയേറ്റാണ് രാജേന്ദ്രന് തലയ്‌ക്ക് പരിക്കേറ്റതെന്ന് ബന്ധു നല്‍കിയ മൊഴിയെ തുടർന്ന് രാജേന്ദ്രന്റെ മൂത്തമകൻ രാജേഷി(42)നെ മലയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. മേയ് നാലിന് ഉച്ചയോടെയാണ് രാജേന്ദ്രനെ അബോധാവസ്ഥയില്‍ മകൻ രാജേഷ് ആശുപത്രിയിലെത്തിച്ചത്.
read also: വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം: അഞ്ചലില്‍ കൂട്ടത്തല്ല്
അബോധാവസ്ഥയില്‍ 11 ദിവസം കഴിഞ്ഞ ശേഷം ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മദ്യപിച്ച് വന്ന രാജേന്ദ്രനും രാജേഷും തമ്മില്‍ തർക്കമുണ്ടാകുകയും രാജേഷിന്റെ അടിയേറ്റ് നിലത്തുവീണ രാജേന്ദ്രന്റെ തലയില്‍ ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. സുധയാണ് രാജേന്ദ്രന്റെ ഭാര്യ. രാജീവ്, സജ്ജീവ്, താര എന്നിവർ മറ്റ് മക്കളാണ്. മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.