കിണര്‍ വൃത്തിയാക്കുന്നതിനിടെ കിട്ടിയത് മനുഷ്യന്റെ തലയോട്ടികളും എല്ലിൻ കഷ്ണങ്ങളും: അന്വേഷണം ആരംഭിച്ച്‌ പൊലീസ്


കാസർകോഡ്: ചിറ്റാരിക്കലില്‍ ഉപയോഗ ശൂന്യമായ കിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ തലയോട്ടികളും എല്ലിൻ കഷ്ണങ്ങളും കണ്ടെത്തി. വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്നതിനായെത്തിയവർ സമീപത്തുള്ള കിണർ വൃത്തിയാക്കാൻ ഏർപ്പാടാക്കിയ തൊഴിലാളികൾ കിണറില്‍ നിന്ന് ചെളിയും മറ്റും കോരി മാറ്റുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.

read also: നടി ആര്യ അനില്‍ വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍: മറുപടിയുമായി ആര്യ

ഒരു ആധാർകാർഡും, വസ്ത്രങ്ങളും, കൊന്തയും ലഭിച്ചിട്ടുണ്ട്. ഒരു വർഷം മുമ്പ് കാണാതായ കടുമേനി സ്വദേശി അനീഷ് എന്ന വ്യക്തിയുടെ ആധാർ കാർഡാണിത്. എന്നാല്‍ അസ്ഥികൂടം അനീഷിന്റേത് തന്നെയാണോയെന്ന് ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഉറപ്പിക്കാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കണ്ടെത്തിയ അസ്ഥികൂടം ഫൊറൻസിക് ഡിപ്പാർട്ട്‌മെന്റിന് കൈമാറിയതായും പൊലീസ് അറിയിച്ചു.