മെമ്മറി കാർഡ് കാണാതായ സംഭവം: യദുവിനെ ചോദ്യംചെയ്ത് വിട്ടയച്ചു, മൊഴിയില്‍ വൈരുധ്യം, വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ്
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനുമായുണ്ടായ തർക്കത്തിനുശേഷം കെ.എസ്.ആർ.ടി.സി ബസിലെ ക്യാമറയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ ഡ്രൈവർ യദുവിനെ ചോദ്യംചെയ്തു വിട്ടയച്ചു. വൈകീട്ടോടെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത യദുവിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിലെത്തിച്ചാണ് ചോദ്യംചെയ്തത്.
read also: തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ പുനഃക്രമീകരണം
തമ്പാനൂർ പോലീസ് അന്വേഷിക്കുന്ന കേസില്‍ വെള്ളിയാഴ്ച രാവിലെ സ്റ്റേഷൻ മാസ്റ്ററേയും ബസിലെ കണ്ടക്ടറേയും ചോദ്യംചെയ്തിരുന്നു. മൊഴിയില്‍ വൈരുധ്യമുണ്ടെന്നും വീണ്ടും വിളിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.
തർക്കം നടന്നതിന്റെ പിറ്റേദിവസം എ.ടി.ഒയ്ക്ക് മൊഴി നല്‍കാൻ എത്തിയ യദു കെ.എസ്.ആർ.ടി.സി. ബസ് പാർക്ക് ചെയ്ത സ്ഥലത്തേക്ക് പോയതുസംബന്ധിച്ച് ചില തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ പരാതിയില്‍ തമ്പാനൂർ പോലീസാണ് കേസെടുത്തത്. പോലീസിന്റെ ബസ് പരിശോധനയില്‍ ക്യാമറയുടെ ഡി.വി.ആർ. ലഭിച്ചു. എന്നാല്‍, ഡി.വി.ആറില്‍ മെമ്മറി കാർഡ് ഉണ്ടായിരുന്നില്ല.