പീച്ചി ഡാമില്‍ കാണാതായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി


തൃശൂര്‍: പീച്ചി ഡാമില്‍ കാണാതായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി യഹിയയുടെ മൃതദേഹം കണ്ടെത്തി. സ്‌കൂബ ടീം നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം താനൂര്‍ സ്വദേശിയാണ് യഹിയ. ഇന്നലെ വൈകീട്ടോടെയാണ് യഹിയയെ കാണാതായത്.