മലയാളി യുവാക്കളെ റഷ്യയിലേക്ക് കടത്തിയ സംഭവം: രണ്ടുപേര്‍ പിടിയില്‍


തിരുവനന്തപുരം: ജോലിയ്‌ക്കെന്നും പറഞ്ഞു മലയാളി യുവാക്കളെ റഷ്യൻ യുദ്ധമുഖത്തേക്ക് റിക്രൂട്ട് ചെയ്ത സംഭവത്തിൽ ഇടനിലക്കാരായ രണ്ടുപേർ പിടിയിൽ. ടനിലക്കാരായ അരുണ്‍, പ്രിയൻ എന്നിവരെയാണ് സിബിഐ ദില്ലി യൂണിറ്റ് അറസ്റ്റ് ചെയ്തത്.

റഷ്യൻ യുദ്ധമുഖത്തേക്ക് മലയാളികളെ എത്തിക്കുന്ന റഷ്യൻ മലയാളി അലക്സിന്റെ മുഖ്യ ഇടനിലക്കാരാണ് അറസ്റ്റിലായവർ. തുമ്പ സ്വദേശിയായ പ്രിയൻ അലക്സിന്റെ ബന്ധുവാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന റിക്രൂട്ട്മെന്റിന് നേതൃത്വം നല്‍കിയ പ്രിയനെതിരെ റഷ്യയില്‍നിന്ന് നാട്ടിലെത്തിയവർ സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. റഷ്യയിലേക്ക് പോകുന്നതിന് മുമ്പ് ആറു ലക്ഷത്തോളം രൂപ പ്രിയൻ കൈപ്പറ്റിയിരുന്നു.

read also: വിവാഹം നടക്കാൻ 21 ദിവസം തുടർച്ചയായി സ്വയംവര പുഷ്പാഞ്ജലി: മോഹിനി പ്രതിഷ്ഠയുള്ള അരിയന്നൂർ ഹരികന്യക ക്ഷേത്രം

തിരുവന്തപുരം അഞ്ചുതെങ്ങ്- പൊഴിയൂർ സ്വദേശികളായ പ്രിൻസ് സെബാസ്റ്റ്യൻ, ഡേവിഡ് മുത്തപ്പൻ എന്നിവരെ സെക്യൂരിറ്റി ജോലിക്കെന്ന പേരിലാണ് ഇടനിലക്കാർ കൊണ്ടുപോയത്. വാട്സാപ്പില്‍ ഷെയർ ചെയ്ത് കിട്ടിയ സെക്യൂരിറ്റി ജോലിയുടെ പരസ്യംകണ്ടാണ് ഏജൻസിയെ സമീപിച്ചത്. ഏജന്റിന്റെ സഹായത്തോടെ ഡല്‍ഹിയില്‍ എത്തി. പിന്നിട് അവിടെനിന്ന് റഷ്യയിലേക്ക് കൊണ്ടുപോയി. പരിശീലനത്തിന് ശേഷം കൂലിപ്പട്ടാളത്തോടൊപ്പം ചേരാൻ നിർബന്ധിക്കുകയായിരുന്നു. ഇവർ കഴിഞ്ഞ മാസം തിരിച്ചെത്തിയിരുന്നു.