പുൽക്കാടുകൾക്ക് തീ പിടിച്ചു: അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം, സംഭവം കുറ്റിപ്പുറത്ത്
മലപ്പുറം: കുറ്റിപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപത്തെ പുൽക്കാടുകൾക്ക് തീ പിടിച്ചിരുന്നു. തീ അണച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
READ ALSO: വിവാഹത്തിനിടയിൽ വരനും കുടുംബത്തിനും ബന്ധുവിന്റെ തല്ല്: വരൻ ആശുപത്രിയിൽ, ദൃശ്യങ്ങൾ വൈറൽ
ഇന്ന് വൈകിട്ട് 4 മണിയോടെ ഇവിടെ തീ കത്തിയ വിവരമറിഞ്ഞ് തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നും അഗ്നി ശമന സേനാംഗങ്ങളും സ്ഥലത്തെത്തി. നാട്ടുകാരുടെ അടക്കം സഹായത്തോടെ തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിൽ കൂടുതൽ വ്യക്തത വരുമെന്ന് പൊലീസ് പറഞ്ഞു.