ഫർണിച്ചർ ഗോഡൗണിൽ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കിയത് അഞ്ചുമണിക്കൂർ കൊണ്ട്, ഒരു കോടിയോളം രൂപയുടെ നഷ്ടം


തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടുത്തം. നരുവാമൂട്ടിൽ റിട്ട. എസ് ഐ വിജയന്റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ ഗോഡൗൺ ആണ് കത്തിനശിച്ചത്. വൈകിട്ട് 4 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. 12 യൂണിറ്റ് ഫയർഫോഴ്സ് അഞ്ചുമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

read also: മകനെ മദ്യപിക്കാൻ ക്ഷണിച്ചത് എതിർത്തു: കൊല്ലത്ത് യുവതിയ്ക്ക് ക്രൂര മർദ്ദനം, അറസ്റ്റ്

തീ പടരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. നെയ്യാറ്റിൻകരയിൽ നിന്നും കാട്ടാക്കടയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും 6 യൂണിറ്റ് ഫയർഫോഴ്സ് എത്തിയെങ്കിലും തീ കെടുത്താനായില്ല. വെള്ളം തീർന്നതോടെ കൂടുതൽ ഫയർഫോഴ്സ് യൂണിറ്റ് എത്തേണ്ടിവന്നു. ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഗോഡൗൺ ഉടമ പറയുന്നത്. അപകടസാധ്യത കണക്കിലെടുത്ത് സമീപത്തുള്ളവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.