‘ദളിതല്ലാത്ത ഒരാളെ ദളിതാക്കി ആ മരണത്തെ രാജ്യം കത്തിക്കാനുള്ള ഇന്ധനമാക്കി മാറ്റി വെമൂലയുടെ മരണത്തെ പ്രതിപക്ഷം’- ആര്യ ലാൽ


ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ചതായി തെലങ്കാന പൊലീസ് ഇന്നലെ ഹൈക്കോടതിയിൽ അന്വേഷണറിപ്പോർട്ട് നൽകി. രോഹിത് ദളിത് വിദ്യാർത്ഥിയല്ലെന്ന വാദമാണ് പൊലീസ് അന്തിമറിപ്പോർട്ടിലും ആവർത്തിച്ചത്. ഇതോടെ സോഷ്യൽ മീഡിയയിൽ പലതരം ചർച്ചകളും നിറഞ്ഞു.

വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സർവ്വകലാശാലയിൽ പ്രവേശനം നേടിയത്. ഇത് പുറത്തുവരുമോ എന്ന ഭയം മൂലമാകാം ആത്മഹത്യ എന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സർവകലാശാലയിൽ നേരിട്ടിരുന്ന ദളിത് വിവേചനത്തിൽ പ്രതിഷേധിച്ചായിരുന്നു രോഹിതിന്റെ ആത്മഹത്യ എന്നായിരുന്നു വാർത്തകൾ പുറത്ത് വന്നിരുന്നത്. ഇത് പ്രതിപക്ഷ പാർട്ടികൾ നരേന്ദ്രമോദി സർക്കാരിനെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ഇരട്ടത്താപ്പിനെതിരെ ആര്യലാലിന്റെ കുറിപ്പ് വൈറലാകുകയാണ്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

#ചിരിപ്പിക്കുന്ന_നിലവിളികൾ
ഒരു മരണത്തെ രാജ്യം കത്തിക്കാനുള്ള ഇന്ധനമാക്കി മാറ്റുകയായിരുന്നു വെമൂലയുടെ മരണത്തിൽ പ്രതിപക്ഷം. ആത്മഹത്യയെ കൊലപാതകമാക്കി മാറ്റി അതിൻ്റെ പ്രതിസ്ഥാനത്ത് ഭരണകൂടത്തെ പ്രതിഷ്ഠിക്കുകയാണവർ അന്നു ചെയ്തത്. പെട്ടെന്നു തീ കത്തുന്നത് യൗവന രക്തത്തിനായതുകൊണ്ട് തെരുവെരിക്കാൻ അവർ കാമ്പസ്സുകളെ ജ്വലിപ്പിച്ചു നിർത്തി.
വിഭജനമാണ് ഏറ്റവും നല്ല നശീകരണോപാധി എന്ന അറിവ് സ്വാതന്ത്ര്യത്തിനും മുന്നേ ഉള്ളതാണ്.

ദേശീയ ജനതയെ സവർണ്ണനെന്നും ദളിതനെന്നും വിഭജിക്കുവാൻ, രാജ്യത്തെ അതിൻ്റെ ഏകോന്മുഖമായ പുരോഗമനങ്ങളിൽ നിന്നും തടഞ്ഞ് ജാതി രാഷ്ട്രീയത്തിൻ്റെ ഭൂതകാല ദുരിതങ്ങളിൽ തളച്ചിടുവാൻ അവർക്കു വീണു കിട്ടിയത് ഒരു വ്യാജൻ്റെ ശവമായിരുന്നു രോഹിത് വെമൂല എന്ന ദളിത് ദ്രോഹിയുടെ ശവം.

രാജ്യമാകെ ആഘോഷിക്കപ്പെട്ട ആത്മഹത്യക്കാരൻ രോഹിത് വെമൂല ദളിതനായിരുന്നില്ല പ്രച്ഛന്നവേഷക്കാരനായ ഒരു ദളിത് ദ്രോഹിയായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നത് കോൺഗ്രസിൻ്റെ പോലീസാണ്. നുണയുടെ സിംഹാസനാരോഹണം കഴിഞ്ഞാണ് സത്യത്തിൻ്റെ ഉയർത്തെഴുന്നേല്പ്!
വ്യാജ ദളിത രേഖകൾ സൃഷ്ടിച്ച് പഠനാനുകൂല്യങ്ങളും ഉന്നത വിദ്യാഭ്യാസ പ്രവേശനവും നേടിയ വെമൂല ദുരിതഭരമായ ജീവിതത്തിൽ നിന്നും മുക്തിക്കായി വിദ്യാഭ്യാസത്തെ ആശ്രയിക്കുന്ന ഒരു യഥാർത്ഥ ദളിതൻ്റെ അവസരത്തെ നിർദ്ദയമായി മോഷ്ടിക്കുകയാണ് ചെയ്തത്. ആത്മഹത്യയ്ക്കോ കൊലയ്ക്കോ സ്വയം അർഹത നേടിയ ദളിത് വഞ്ചകനായ ഒരു കള്ളൻ്റെ ശവം ഉയർത്തി നടത്തിയ സർവ്വത്ര സമരങ്ങളും ദളിത് വിരുദ്ധമായ ആഭാസമാകുന്നതങ്ങനെയാണ്.

അംബദ്കറോടില്ലാത്ത ആദരവ് വെമൂലയുടെ ശവത്തോട് കാണിക്കുമ്പോഴേ ഈ നാടകം നുണയും രാഷ്ട്രീയവും ചേർന്ന് സംവിധാനം ചെയ്തതാണ് എന്നറിയേണ്ടതാണ്.ജീവിച്ചിരിക്കുമ്പോൾ സ്വയം ഭാരത രത്നമായി മാറിയ അല്പൻമാർക്കൊന്നും അംബദ്കർ ഭാരത രത്നമായി തോന്നിയില്ല. അദ്ദേഹത്തെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുക മാത്രമല്ല സ്ഥാനാർത്ഥിയെ നിർത്തി തോല്പിക്കുക കൂടി ചെയ്തു. ഒടുവിൽ ‘ഫാസിസ്റ്റുകളുടെ’ ഗുഡ് ബുക്കിലാണ് ആ പേരു കണ്ടത്.

അധികാരഭ്രമവും നഷ്ടമോഹങ്ങളും കൂടി രാജ്യദ്രോഹികളാക്കി മാറ്റിയ ഒരു കൂട്ടത്തിന് ഏതു ശവവും നുണയും രാജ്യമെരിക്കാനുള്ള ഇന്ധനം തന്നെയാണ്. ജുനൈദും വെമൂലയും മാത്രമല്ല ശൂലവും ഭ്രൂണവും മണിപ്പൂരുമൊക്കെ ആ നുണച്ചങ്ങലയിലെ കണ്ണികളാണ്. ഇപ്പോൾ പുറത്തു വന്ന സത്യത്തിനു നേരെ ഈ കള്ളപ്പരിഷകൾ എന്തു പറയും?പിടിക്കപ്പെടാതിരിക്കാൻ ആത്മഹത്യ ചെയ്ത കള്ളൻ്റെ വക്കാലത്ത് ആരേറ്റെടുക്കും? രാജ്യത്തുണ്ടാക്കിയ മുറിവുകൾക്ക് ആര് പരിഹാരം കാണും? ഈ നുണയരുടെ സമരങ്ങളെ ഇനി ആരു വിശ്വസിക്കും?

മോഡി അധികാരത്തിൽ നിന്നും ഒഴിയുമ്പോൾ യോഗി അധികാരത്തിൽ വരണം എന്ന പ്രാർത്ഥന രാജ്യത്തുയരുന്നത് ഒരു വോട്ടിൽ കൂടി മാത്രം പരിഹരിക്കപ്പെടാനാവാത്ത പ്രശ്നങ്ങൾ ജനാധിപത്യത്തിലുണ്ട് എന്നതിനാലാണ്. ചിലതിനൊക്കെ ബുൾഡോസറുകളും മറിയുന്ന പോലീസ് വാഹനങ്ങളും തന്നെയാണ് മറുപടി.
രാജ്യം ചിരിക്കുന്നത് ചില നിലവിളികൾ കേൾക്കുമ്പോഴാണ്.