എറണാകുളം: നവജാത ശിശുവിനെ ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ 23-കാരിയായ അമ്മ റിമാൻഡില്‍. 14 ദിവസത്തേക്കാണ് യുവതിയെ റിമാൻഡ് ചെയ്തത്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് യുവതിയെ ഉടൻ കസ്റ്റഡിയിലെടുക്കില്ലെന്ന് പൊലീസ് പറഞ്ഞു. യുവതി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിയായിരുന്നു റിമാൻഡ് നടപടികള്‍ പൂർത്തീകരിച്ചത്.
read also: നീ കൊള്ളാല്ലോടാ യദു വാവേ.!! അങ്ങനിപ്പോ നീ പോകണ്ട : കെ എസ് ആർ ടി സി ഡ്രൈവർ യദുവിനെ ട്രോളി അൻവർ
കുഞ്ഞിനെ യുവതി കൊറിയർ ബോക്സിലാക്കി 5-ാം നിലയുടെ മുകളില്‍ നിന്ന് താഴേയ്ക്ക് വലിച്ചെറിയുകയായിരുന്നു. ഇന്നലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. . യുവതി ബലാത്സംഗത്തിന് ഇരയായതാണെന്ന് പൊലീസ് പറഞ്ഞിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞയുടൻ ഗർഭഛിദ്രം നടത്താൻ ശ്രമിച്ചതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യം യുവതിയുടെ ഫോണ്‍ പരിശോധിച്ച ശേഷം പൊലീസ് ഉറപ്പു വരുത്തും. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും യുവതി മൊഴിയിൽ പറയുന്നു.