കോട്ടയം: പാലായില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്കൻ മരിച്ചു. മുത്തോലി മേവിട സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. കൊട്ടാരമറ്റം ബസ് സ്റ്റാൻഡില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
read also: വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം പതിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു: സംഭവം ചങ്ങനാശേരിയില്‍
പാലാ-കുത്താട്ടുകുളം റൂട്ടില്‍ സർവീസ് നടത്തുന്ന സെന്റ് റോക്കീസ് എന്ന ബസ്സിനടിയില്‍ പെട്ടാണ് അപകടം ഉണ്ടായത്. സ്റ്റാൻഡില്‍നിന്ന് ആളെ കയറ്റിയ ശേഷം മുന്നോട്ട് നീങ്ങിയ ബസ്സിലേക്ക് ചാടിക്കയറാൻ ശ്രമിക്കവേ പിടിവിട്ട് വീഴുകയും പിൻചക്രം തലയിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. ആള് സംഭവസ്ഥലത്ത് തന്നെ മരിച്ചു.