സ്വര്‍ണമടക്കം ലക്ഷങ്ങളുടെ കവര്‍ച്ച: ആൾ താമസമില്ലാത്ത വീട് കുത്തിത്തുറന്ന് വൻ മോഷണം


തിരുവനന്തപുരം: ഒരു മാസത്തിലേറെയായി വീട്ടില്‍ ആള്‍ താമസമില്ലാതെ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് വൻ മോഷണം ബാലരാമപുരം ആർസി സ്ട്രീറ്റില്‍ ബെന്നി സേവ്യറുടെ വീട്ടിലാണ് മോഷണം. സ്വർണാഭരണങ്ങള്‍, ടെലിവിഷൻ ഉള്‍പ്പെടെ ലക്ഷങ്ങളുടെ വസ്തുക്കളാണ് മോഷണം പോയത്.

read also: സ്വന്തമായിട്ട് ഒരു വീട് പോലുമില്ലാത്ത തോമസ് ഐസക്, ആകെയുള്ളത് 9 ലക്ഷം രൂപ വില വരുന്ന പുസ്തകങ്ങൾ!

വീട്ടുടമ വിദേശത്താണ്. ഒരു മാസത്തിലേറെയായി വീട് ആള്‍ താമസമില്ലാതെ അടച്ചിട്ട നിലയിലാണ്. സമീപത്തുള്ള ബന്ധു വീട്ടുകാർ ദിവസവും ലൈറ്റിടുമായിരുന്നു. ഇന്ന് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്. വീടിന്റെ മുൻ വാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. വീട്ടിലെ നാല് അലമാരകളും പൂർണമായും കുത്തിത്തുറന്നു വിലപിടിപ്പുള്ള വസ്തുക്കളെല്ലാം അടിച്ചു മാറ്റിയിട്ടുണ്ട്.