തൃശൂർ: നടൻ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ച തൃശൂരിലെ ഇടത് സ്ഥാനാർഥി വി.എസ്.സുനിൽ കുമാറിനെതിരെ പരാതി നൽകി എൻ.ഡി.എ. ജില്ലാ കലക്ടർക്ക് പരാതി നൽകി എൻഡിഎ. ജില്ലാ കലക്ടർക്കാണ് എൻ.ഡി.എ പരാതി നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ ബ്രാൻഡ് അംബാസിഡറായ ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തതായും തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുനിൽ കുമാറിനെ സ്ഥാനാർഥിയാക്കുന്നതു തടയണമെന്നുമാണ് പരാതിയിൽ പറയുന്നത്.
സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട സുനിൽകുമാർ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ന്നാൽ താൻ കേരള തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസഡർ ആണെന്നും തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നതു നിയമ വിരുദ്ധമാണെന്നും വ്യക്തമാക്കി ടൊവിനോ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചതോടെ സുനിൽ കുമാർ പോസ്റ്റ് പിൻവലിച്ചു.
ടൊവിനോയ്ക്കൊപ്പമുള്ള ഫോട്ടോ പൂങ്കുന്നത് ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് എടുത്തതാണ്, ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു,അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിൻവലിച്ചു- വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊണ്ടുപിടിച്ച പ്രചാരണപരിപാടികളിലാണ് സ്ഥാനാര്‍ത്ഥികള്‍. സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചും പ്രചാരണം നടക്കുന്ന വേളയില്‍ സുനില്‍ കുമാര്‍ ടൊവിനോയ്ക്കൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത് വിവാദമാവുകയായിരുന്നു.
ഷൂട്ടിങ് ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ഫോട്ടോ പങ്കുവച്ചപ്പോള്‍ ടൊവിനോ വിജയാശംസകള്‍ നേര്‍ന്നാണ് യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്നേഹത്തിന് നന്ദിയെന്നുമാണ് സുനില്‍ കുമാര്‍ കുറിച്ചിരുന്നത്. ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു,അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിൻവലിച്ചുവെന്നാണ് വിഎസ് സുനില്‍ കുമാര്‍ പറഞ്ഞത്.