കൊല്ലത്ത് യുവാവിന് വെട്ടേറ്റു



കൊല്ലം: ചിതറയില്‍ യുവാവിന് വെട്ടേറ്റു. ജെസിബി ഓപ്പറേറ്ററായ ചിതറ സ്വദേശി റാഫിയാണ് രാത്രി എട്ടരയോടെ പെട്രോള്‍ പമ്പില്‍ വെച്ചു ആക്രമിക്കപ്പെട്ടത്. മറ്റൊരു ജെസിബിയുടെ ഉടമയാണ് വെട്ടിയതെന്നാണ് റാഫിയുടെ മൊഴി.

read also: അർദ്ധനഗ്നയായ നിലയിൽ യുവതിയുടെ മൃതദേഹം തോട്ടിൽ: വേളൂര്‍ സ്വദേശിയെന്ന് തിരിച്ചറിഞ്ഞു

താടിയ്ക്ക് വെട്ടേറ്റ റാഫി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ജെസിബി ഓപ്പറേറ്ററെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.