നേതാക്കള്‍ ബിജെപിയില്‍ പോകാൻ കാരണം പാര്‍ട്ടിയുടെ നിലപാടില്ലായ്മ, കോണ്‍ഗ്രസ് നാമാവശേഷമാകുന്നു: ഇ പി ജയരാജൻ


കൊച്ചി: കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുന്നതിന് കാരണം കോണ്‍ഗ്രസിന്റെ നിലപാട് ഇല്ലായ്മയാണെന്ന് എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ. ആർഎസ്‌എസിനെ പ്രതിരോധിക്കാൻ കോണ്‍ഗ്രസിന് ത്രാണിയില്ലെന്നും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു.

കേരളത്തില്‍ പോലും കോണ്‍ഗ്രസിന് സ്ഥാനാർഥികളെ കണ്ടെത്താൻ കഴിയുന്നില്ല. ‌സ്ഥാനാർഥിത്വത്തിനു വേണ്ടി പോലും കോണ്‍ഗ്രസില്‍ മത്സരം നടക്കുകയാണെന്നും പറഞ്ഞ ജയരാജൻ കാറ്റ് ഇടതുപക്ഷത്തിനു അനുകൂലമാണെന്ന് അഭിപ്രായപ്പെട്ടു.

READ ALSO:കാമുകിയെ കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു: കൂടുതല്‍ വെളിപ്പെടുത്തല്‍

രാജ്യസഭയിലും ലോക്സഭയിലും ബിജെപിയെ പ്രതിരോധിക്കല്‍ അല്ല കോണ്‍ഗ്രസിന്റെ ലക്ഷ്യം. കെ മുരളീധരൻ വടകരയില്‍ നിന്ന് മാറിയിട്ടുണ്ടെങ്കില്‍ പേടിച്ചിട്ടാണ്. . വടകര മാറി തൃശൂർ വന്നാലും കാറ്റിന് മാറ്റമുണ്ടാകില്ല. കണ്ണൂർ സിറ്റിംഗ് എം പി വേഗത്തില്‍ അപ്പുറം പോകാൻ സാധ്യതയുള്ളയാളാണെന്നും ജയരാജൻ പരിഹസിച്ചു.