സിപിഎം നേതാവ് സത്യനാഥന്റെ കൊലപാതകം: സ്വരാജിനും വിജിൻ എംഎൽഎയ്ക്കുമെതിരെ പരാതി നൽകി ബിജെപി


കോഴിക്കോട്: സിപിഐഎം നേതാവ് പിവി സത്യനാഥന്റെ കൊലപാതകത്തിൽ പരാതിയുമായി ബിജെപി. സിപിഐഎം നേതാക്കൾക്കെതിരെയാണ് ബിജെപി പരാതി നൽകിയത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് എന്ന് പ്രചരിപ്പിച്ചു എന്നാണ് പരാതി.

എം സ്വരാജ്, എം വിജിൻ എംഎൽഎ എന്നിവർക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്ന് പരാതിയിൽ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് ആണ് പരാതി നൽകിയത്.

എം സ്വരാജ്, എം വിജിൻ എന്നിവർ സത്യനാഥന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് പോസ്റ്റ് തിരുത്തിയിരുന്നു.