മുടി കൊഴിച്ചിൽ നേരിടുന്നവരുടെ ശ്രദ്ധയ്ക്ക് പ്രശ്നമാണ്. മുടികൊഴിച്ചില്‍. തടയുന്നതിനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഏറ്റവും ഫലപ്രദമായ ഒന്നാണ് കറിവേപ്പില. ആരോഗ്യമുള്ള മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിനുകള്‍ ബി, സി തുടങ്ങിയ പോഷകങ്ങള്‍ കറിവേപ്പിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, കറിവേപ്പിലയിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഫംഗല്‍ ഗുണങ്ങള്‍ താരനെ അകറ്റാനും സഹായിക്കും.
read also: ‘സണ്ണി വെയിനിന്റെ ഭാര്യ എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല’: പൊതുവേദിയില്‍ ഒന്നിച്ച് വരാത്തതിനെക്കുറിച്ച് രഞ്ജിനി കുഞ്ചു
രണ്ട് ടീസ്പൂണ്‍ കറിവേപ്പില പേസ്റ്റ് രണ്ട് ടീസ്പൂണ്‍ തെെരില്‍ മിക്സ് ചെയ്ത് തലയില്‍ പുരട്ടുക. 15 മിനുട്ടിന് ശേഷം ഇത് കഴുകി കളയുക. താരൻ നീക്കം ചെയ്യാൻ സഹായിക്കും
കറിവേപ്പില പേസ്റ്റ് അല്പം ഉലുവ പേസ്റ്റുമായി യോജിപ്പിച്ച് തലയില്‍ പുരട്ടുക. 15 മിനുട്ടിന് ശേഷം തല ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കുന്നത് നല്ലതാണ്.