‘രാത്രിയിലും വിശ്രമമില്ലാതെ പണി പുരോഗമിക്കുന്നു’:പൊങ്കാലയ്ക്ക് മുമ്പ് നഗരത്തിലെ 27 റോഡുകൾ ഗതാഗത യോഗ്യമാകുമെന്ന് മന്ത്രി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മുമ്പ് തിരുവനന്തപുരം നഗരത്തിലെ 27 റോഡുകൾ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രാത്രിയിലും പ്രവൃത്തി പുരോഗമിക്കുന്ന ജനറൽ ആശുപത്രി വഞ്ചിയൂർ റോഡ്, മേയർ ആര്യ രാജേന്ദ്രനും കൂട്ടർക്കും ഒപ്പം സഞ്ചരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം. ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
ജില്ലയിലെ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളും അതിവേഗത്തിൽ പുരോഗമിക്കുന്നു. തിരുവനന്തപുരം നഗരത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻപ് 25 റോഡുകൾ നവീകരിക്കപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പകലും രാത്രിയും കഠിനാധ്വാനം ചെയ്ത് നിശ്ചയിച്ചതിനേക്കാൾ വേഗത്തിൽ പ്രവൃത്തി പൂർത്തീകരിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്നു അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: