തിരുവനന്തപുരം: കേരള പബ്ലിക്ക് എന്റർപ്രൈസസ് സെലക്ഷൻ & റിക്രൂട്ട്മെന്റ് ബോർഡിന്റെയും ബോർഡിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2023 ഡിസംബർ 27, ഉച്ചയ്ക്ക് 12 മണിക്ക് വെള്ളയമ്പലം ഓഫീസിൽ നടക്കുന്ന ചടങ്ങിൽ നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ് അദ്ധ്യക്ഷത വഹിക്കും.
കേരളത്തിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് സുതാര്യമായ തെരഞ്ഞെടുപ്പ് നടപടികളിലൂടെ കാര്യക്ഷമതയും നൈപുണ്യവുമുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച സ്വയംഭരണ സ്ഥാപനമാണ് കെ പി ഇ എസ് ആർ ബി.