[ad_1]
ഈ വർഷത്തെ ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, അച്ചടിച്ച 30 ലക്ഷം ടിക്കറ്റുകളിൽ 20 ലക്ഷം ടിക്കറ്റുകളും ദിവസങ്ങൾ കൊണ്ടാണ് വിറ്റത്. നറുക്കെടുപ്പിന് ഇനിയും ഒരു മാസത്തിലേറെ ശേഷിക്കാനിരിക്കെയാണ് റെക്കോർഡ് വിൽപ്പന. രണ്ടാം ഘട്ടമായി 20 ലക്ഷം ടിക്കറ്റുകൾ ഉടൻ വിപണിയിൽ എത്തുന്നതാണ്. ഇക്കുറി 70 ലക്ഷത്തിലധികം ടിക്കറ്റുകൾ വിൽക്കാൻ സാധിച്ചേക്കുമെന്നാണ് ലോട്ടറി വകുപ്പിന്റെ വിലയിരുത്തൽ.
ജൂലൈ 27-നാണ് ഓണം ബമ്പറിന്റെ വിൽപ്പന ആരംഭിച്ചത്. അന്നേദിവസം 4,41,600 ടിക്കറ്റുകൾ വിറ്റിരുന്നു. ചരിത്രത്തിലാദ്യമായാണ് ആദ്യ ദിനം തന്നെ ഇത്രയും ടിക്കറ്റ് വിൽപ്പന നടക്കുന്നത്. ഇത്തവണ സമ്മാന ഘടനയിൽ വലിയ തോതിലുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻ വർഷത്തെക്കാൾ 1,36,759 സമ്മാനങ്ങളാണ് ഇത്തവണ അധികമായി ഉള്ളത്. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് നൽകും. 500 രൂപയാണ് ഓണം ബമ്പറിന്റെ വില. സെപ്റ്റംബർ 20ന് നറുക്കെടുപ്പ് നടക്കും.
[ad_2]