നരിക്കുനി: പോക്സോ കേസുകളിലും സ്ത്രീപീഡനക്കേസിലും ഉള്‍പ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നരിക്കുനി പാറന്നൂര്‍ സ്വദേശി അബ്ദുൽ അസീസിനെയാണ് കാക്കൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം. സനല്‍രാജിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ല കലക്ടര്‍ കാപ്പ നിയമത്തിലെ 3 (1) വകുപ്പ് പ്രകാരമുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജയിലിലടച്ചത്.
Read Also : കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: പൊലീസുകാരന് സസ്പെന്ഷന്
കാക്കൂര്‍, ചേവായൂര്‍ സ്റ്റേഷന് പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിനും, ബാലുശ്ശേരി സ്റ്റേഷന് പരിധിയില്‍ സ്ത്രീ പീഡനക്കേസിലും ഇയാള്‍ പ്രതിയാണ്.
2022-ലും, 2023-ലുമാണ് കുറ്റകൃത്യങ്ങള്‍ നടത്തിയതായി തെളിഞ്ഞത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. എ.എസ്.ഐ കെ.എം. ബിജേഷ്, സീനിയര്‍ സി.പി.ഒമാരായ ഷംനാസ്, സുബീഷ്ജിത് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.