വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ചു: അ​ഞ്ചുപേ​ർ അ​റ​സ്റ്റി​ൽ


കൊ​ല്ലം: ചി​ത​റ​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച കേസിൽ അ​ഞ്ചുപേ​ർ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി കൊ​പ്ര ബി​ജു​വും സം​ഘ​വു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ജൂ​ലൈ എ​ട്ടി​നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചി​ത​റ മ​തി​ര സ്വ​ദേ​ശി ഹ​രി​ത​യു​ടെ വീ​ട്ടി​ൽ ആണ് മോ​ഷ​ണം ന​ട​ത്തിയത്. കൊ​ല്ലം ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി ഷി​ഹാ​ബു​ദീ​ൻ, കു​ള​ത്തു​പ്പു​ഴ സ്വ​ദേ​ശി അ​നു​രാ​ഗ്, വെ​മ്പാ​യം സ്വ​ദേ​ശി നൗ​ഫ​ൽ, പു​ന​ലൂ​ർ സ്വ​ദേ​ശി ഷ​മീ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ പൂ​ജ​പ്പു​ര ജ​യി​ലി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന കാ​ല​ത്താ​ണ് ബി​ജു പ​രി​ച​യ​പ്പെ​ട്ട​ത്.

ശി​ക്ഷ ക​ഴി​ഞ്ഞ് പുറ​ത്തി​റ​ങ്ങി​യ ബി​ജു ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ കൂ​ട്ടി ഒ​രു ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും എ​ൽ​ഇ​ഡി ടി​വി​യു​മാ​ണ് മോ​ഷ്ടി​ച്ച​ത്.