കുടുംബ വഴക്ക്: അച്ഛനെയും അമ്മയേയും മകന്‍ വെട്ടിക്കൊന്നു


പത്തനംതിട്ട: അച്ഛനെയും അമ്മയേയും മകന്‍ വെട്ടിക്കൊലപ്പെടുത്തി. പരുമല സ്വദേശി കൃഷ്ണന്‍കുട്ടി(72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകന്‍ അനില്‍ കുമാറിനെ( കൊച്ചുമോന്‍) പോലീസ് കസ്റ്റഡിയിലെടുത്തു.

തിരുവല്ല പരുമലയില്‍ രാവിലെ എട്ടിനാണ് സംഭവം. കുടുംബ വഴക്കിനേ തുടര്‍ന്ന് ഇരുവരെയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ആണ് പൊലീസില്‍ വിവരം അറിയിച്ചത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പുളികീഴ് പൊലീസ് ഇവിടെ പരിശോധന നടത്തുകയാണ്. പ്രതി ചില മാനസിക പ്രശ്‌നങ്ങള്‍ ഉള്ളയാളാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.