എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ



താ​മ​ര​ശേ​രി: മാ​ര​ക മ​യ​ക്കുമ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പൊലീസ് പിടിയിൽ. പു​തു​പ്പാ​ടി ചേ​ലോ​ട്ടി​ല്‍ വ​ട​ക്കേ​പ​റ​മ്പി​ല്‍ ആ​ഷി​ഫി(24)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. താ​മ​ര​ശേ​രി പൊ​ലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : മൂത്തകുട്ടിയുടെ പിറന്നാൾ ആഘോഷത്തിന്റെ തിരക്കിൽ വീട്ടുകാർ, ചാർജറിന്റെ കേബിൾ വായിലിട്ട് കുഞ്ഞ്; ഷോക്കേറ്റ് ദാരുണാന്ത്യം

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യ്ക്കാണ് സംഭവം നടന്നത്. കാ​റി​ല്‍ സ​ഞ്ച​രി​ച്ച് ല​ഹ​രി വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​നി​ടെ താ​മ​ര​ശേ​രി അ​മ്പാ​യ​ത്തോ​ട്ടി​ല്‍ താ​മ​ര​ശേ​രി പൊ​ലീ​സും സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡും ചേ​ര്‍​ന്നാണ് ഇയാളെ പി​ടി​കൂ​ടി​യ​ത്. ​മാ​ര​ക ല​ഹ​രിമ​രു​ന്നാ​യ എം​ഡി​എം​എ​യു​ടെ ഉ​പ​യോ​ഗം യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ വ്യാ​പ​ക​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട് റൂ​റ​ല്‍ എ​സ്പി ആ​ര്‍. ക​റ​പ്പ​സാ​മി​യു​ടെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം ജി​ല്ല​യി​ല്‍ ന​ട​ത്തി​യ സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​വു​ന്ന​ത്.

ബംഗുളൂരു- മൈ​സൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ഗ്രാ​മി​ന് 1500 രൂ​പ​ക്ക് വാ​ങ്ങി കോ​ഴി​ക്കോ​ട് വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ എ​ത്തി​ച്ച് 5000 രൂ​പ​ക്ക് വ​രെ വി​ല്‍​പ്പ​ന ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് കൊ​ണ്ടോ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും മ​ത്സ്യം എ​ടു​ത്ത് വ​യ​നാ​ട് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​ന്‍റെ മ​റ​വി​ലാ​ണ് മ​യ​ക്കു മ​രു​ന്ന് വി​ല്‍​പ്പ​നയും ന​ട​ത്തു​ന്ന​ത്. ഇ​യാ​ളെ താ​മ​ര​ശേ​രി ജെ​എ​ഫ്‌​സി​എം കോ​ട​തിയിൽ ഹാജരാക്കിയ ശേഷം റി​മാ​ന്‍​ഡ് ചെ​യ്തു.