‘നൂപുർ ശർമ്മ പറഞ്ഞപ്പോൾ അത് മതനിന്ദ, ആസ്ഥാന ആസാമി തീയിട്ടാനന്ദൻ പറഞ്ഞപ്പോൾ അത് അഭിപ്രായ സ്വാതന്ത്ര്യം’: അഞ്ജു പാർവതി


സ്പീക്കർ ഷംസീർ ഗണപതി വെറും മിത്താണെന്ന് പറഞ്ഞതിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നായർ സൊസൈറ്റി നാമജപ ഘോഷയാത്ര നടത്തി. എന്നാൽ എൻഎസ്എസിനേയും ഗണപതിയേയും അപമാനിക്കുന്ന തരത്തിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സ്വാമി സന്ദീപാനന്ദഗിരി.

read also: ലെനോവോ എൽഒക്യു 15ഐആർഎച്ച്8 വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം

‘പണ്ട് കോട്ടയം NSS ലെ കുട്ടികളോട് ഗണപതിയുടെ തല പോയി ആനയുടെ തല വന്ന കഥ പറഞ്ഞു കൊടുത്തപ്പോൾ ശാസ്ത്രബോധം ഉള്ള ഒരു നായരുകുട്ടി പറഞ്ഞു ; പാര്‍വതി ദേവിയുടെ കുളിമുറിയുടെ വാതിലിന് കുറ്റിയില്ലാത്തതാണ് ഇതിനെല്ലാം കാരണമെന്ന്!’ എന്നായിരുന്നു കുറിപ്പിൽ പറയുന്നത്. ഇതിനെതിരെ വിമർശനം ഉയരുകയാണ്. ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് അഞ്ജു പാർവതി.

‘നൂപുർ ശർമ്മ പറഞ്ഞപ്പോൾ അത് മതനിന്ദ, ആസ്ഥാന ആസാമി തീയിട്ടാനന്ദൻ പറഞ്ഞപ്പോൾ അത് അഭിപ്രായ സ്വാതന്ത്ര്യം’ എന്ന് അഞ്ജു പാർവതി പറയുന്നു.

കുറിപ്പ് പൂർണ്ണ രൂപം

നൂപുർ ശർമ്മ പറഞ്ഞപ്പോൾ അത് മതനിന്ദ!!
ആസ്ഥാന ആസാമി തീയിട്ടാനന്ദൻ പറഞ്ഞപ്പോൾ അത് അഭിപ്രായ സ്വാതന്ത്ര്യം!!!
അപ്പം ഗോവിന്ദന് ഗണപതിയും പരശുരാമനും ഹൈന്ദവ വിശ്വാസങ്ങളും മിത്ത്!!
എന്നാൽ ദൈവീകമായി അവതരിപ്പിക്കപ്പെട്ടത് എന്ന് അവർ പറയുന്ന കാര്യം ഒക്കെ വിശ്വാസപ്രമാണങ്ങളിൽ പെട്ടത്!!!
നൂപുർ ശർമ്മയെ പിന്തുണച്ചു പോസ്റ്റ്‌ ഇട്ട തയ്യൽക്കാരന് നഷ്ടമായത് തല!!!
ഇവിടെ ആസാമിക്ക് സപ്പോട്ട കൊടുക്കുന്ന കമ്മി ഹിന്ദുക്കൾക്ക് നഷ്ടമായത് ആത്മാഭിമാനം!!!