തൃശൂര്‍: തലച്ചോറില്‍ അണുബാധയെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ബാലസുബ്രഹ്മണ്യ ക്ഷേത്ര പരിസരത്തുള്ള കറുത്തേത്തില്‍ അനില്‍കുമാറിന്റെ മകന്‍ അഭിഷേകാണ് (13) മരിച്ചത്.
Read Also : മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
തൃശൂര്‍ സി എം എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. കടുത്ത പനിയും ഛര്‍ദിയും തളര്‍ച്ചയും മൂലം ജില്ലാ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
തലച്ചോറിലെ അണുബാധ എങ്ങനെ ഉണ്ടായതെന്ന് വ്യക്തമല്ല. മരണത്തെ കുറിച്ചുള്ള ആരോഗ്യ വകുപ്പിന്റെ നിഗമനം അടുത്ത ദിവസം പറയാനാകുമെന്ന് അരിമ്പൂര്‍ എഫ് എച്ച് സി അധികൃതര്‍ പറഞ്ഞു. അമ്മ: ബബിത. സഹോദരന്‍: അഭിനന്ദ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10-ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.