ട്രാഫിക് നിയമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച് എഐ ക്യാമറകള്‍ കണ്ടെത്തുന്ന ട്രാഫക് നിയമ ലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതല്‍ ഈടാക്കാന്‍ തീരുമാനം. ജൂണ്‍ 5 മുതല്‍ പിഴയീടാക്കാനാണ് ഗതാഗത മന്ത്രി ആന്റണ രാജു വിളിച്ച യോഗത്തിന്റെ തീരുമാനം. ഈ മാസം 20 മുതല്‍ പിഴ ഈടാക്കുമെന്നും അതുവരെ ബോധവല്‍ക്കരണം നടത്തും എന്നുമായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
റോഡില്‍ എഐ ക്യാമറ വെച്ചതിന് ശേഷമുള്ള നിയമലംഘനങ്ങള്‍ക്കാണ് പിഴ ഈടാക്കുക. നിയമലംഘനങ്ങള്‍ക്ക് മെയ് 5 മുതല്‍ തന്നെ ബോധവല്‍കരണ നോട്ടീസ് നല്‍കി തുടങ്ങിയിരുന്നു.
പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്കാണ് ആദ്യം നോട്ടീസ് അയയ്ക്കുന്നത്.