ട്രാന്‍സ് മെന്‍ പ്രവീണ്‍ നാഥിന്റെ മരണം: പങ്കാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശൂര്‍: ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ പങ്കാളി റിഷാന ഐഷു ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉറക്ക ഗുളിക അമിതമായി കഴിച്ച ഇവരെ തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾ മെഡിക്കൽ കോളേജ് വ്യക്തമാക്കിയിട്ടില്ല.

ചിറ്റിലഞ്ചേരി സ്വദേശി പ്രവീണ്‍ നാഥിനെ കഴിഞ്ഞ ദിവസം വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെയാണ് അയ്യന്തോളിലെ വാടക വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ പ്രവീണ്‍ നാഥിന്റെ മൃതദേഹം കണ്ടെത്തിയത്. കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡര്‍ കൂടിയാണ് പ്രവീണ്‍. മിസ്റ്റര്‍ കേരള ട്രാന്‍സ്‌ മെന്‍ എന്ന രീതിയില്‍ പ്രവീണ്‍ ശ്രദ്ധേയനായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിൻ്റെ തുടർച്ചയായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. ദിവസങ്ങൾക്ക് മുൻപ് ഇരുവരും പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പ്രവീണ്‍ തന്നെ ഈ വാര്‍ത്തകള്‍ നിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ.