സംസ്ഥാനത്ത് ഈസ്റ്റര്‍ തലേന്ന് റെക്കോര്‍ഡ് മദ്യവില്പന. ബിവറേജസ് കോര്പറേഷന് വഴി 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ 73.72 കോടിയുടെ മദ്യവില്‍പ്പന ഉണ്ടായിരുന്നു. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 13.28 കോടിയുടെ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. സാധാരണ 50- 55 കോടിയുടെ മദ്യ വില്പന നടക്കുമ്പോഴാണ് ഈസ്റ്റര്‍ ദിനത്തിലെ ഈ കുതിപ്പ്.
ഈസ്റ്റര്‍ ആഘോഷത്തോട് അനുബന്ധിച്ച് ഏറ്റവുമധികം രൂപയുടെ മദ്യം വിറ്റഴിഞ്ഞത് ചാലക്കുടിയിലാണ്. 65.95 ലക്ഷത്തിന്റെ വില്‍പ്പനയാണ് ചാലക്കുടിയില്‍ നടന്നത്. നെടുമ്പാശേരി, ഇരിങ്ങാലക്കുട, തിരുവമ്പാടി, കോതമംഗലം എന്നിവിടങ്ങളിലും മദ്യക്കച്ചവടം പൊടിപൊടിച്ചു. നെടുമ്പാശേരിയിലെ ഷോപ്പില്‍ 59.12 ലക്ഷം, ഇരിങ്ങാലക്കുടയില്‍ 58.28 ലക്ഷം, തിരുവമ്പാടിയില്‍ 57.30 ലക്ഷം, കോതമംഗലത്ത് 56.68 ലക്ഷം എന്നിങ്ങനെയാണ് വില്പന.