മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് മുതുമല മേഖലയിൽ വ്യാഴാഴ്ച മുതൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ Apr 7, 2023, 09:00 am IST
ഗൂഡല്ലൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് മുതുമല മേഖലയിൽ വ്യാഴാഴ്ച മുതൽ കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. കർണാടക ബന്ദിപ്പുർ കടുവാസങ്കേതത്തിൽ കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാർഷികം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തുന്നത്. ഇതിന്റെ ഭാഗമായാണ് സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കിയത്.
തെപ്പേക്കാട് ആനവളർത്തു ക്യാമ്പിലെ മുഴുവൻ സ്ഥലങ്ങളിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. തെപ്പേക്കാട് മേഖലയിലെ ആദിവാസികളുടെ സെറ്റിൽമെന്റ് ഏരിയ മുഴുവൻ നവീകരിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ചാമരാജനഗറിലെ ബന്ദിപ്പുർ വനത്തിൽ ഞായറാഴ്ച വരെ പൊതുജനങ്ങൾക്ക് സഫാരി നിരോധിച്ചിട്ടുണ്ട്. ചാമരാജനഗർ ഡെപ്യൂട്ടി കമ്മിഷണർ ഡിഎസ് രമേഷാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.
ബന്ദിപ്പുരിന്റെ പരിസരപ്രദേശത്തെ ഹോംസ്റ്റേകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയും അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്.