ജയലക്ഷ്മി സിൽക്സിലെ തീപിടുത്തം: അപകടകാരണം ഷോർട്ട് സർക്യൂട്ട്, അഗ്നിശമന സേന പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചു

കോഴിക്കോട്: ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ട് ആകാമെന്ന് പ്രാഥമിക നിഗമനം. അപകടത്തെ സംബന്ധിച്ച് അഗ്നിശമന സേന പ്രാഥമിക റിപ്പോർട്ട്  കളക്ടർക്ക് സമർപ്പിച്ചു.

വൈദ്യുതോപകരണങ്ങളുടെ കേടുപാടുകളും തീപിടുത്തത്തിലേക്ക് നയിച്ചിട്ടുണ്ടാവാകാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് വ്യാഴാഴ്ച സമർപ്പിക്കും.

ശനിയാഴ്ചയാണ് കോഴിക്കോട്  കല്ലായി റോഡിലെ ജയലക്ഷ്മി സില്‍ക്‌സില്‍ വന്‍ തീപിടുത്തമുണ്ടായത്. അപകടത്തിൽ രണ്ടാം നില പൂര്‍ണ്ണമായി കത്തി നശിച്ചു. താഴെ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തി. സംഭവത്തില്‍ ദൂരൂഹത ഉണ്ടെന്നും വിശദമായി അന്വേഷണം നടന്നണമെന്നും കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ആവശ്യപ്പെട്ടിരുന്നു.