മിഷൻ അരിക്കൊമ്പൻ; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ന​ജീ​വി​ത​ത്തി​ന്​ ഭീഷണിയായി മാ​റി​യ കാ​ട്ടാ​ന അരിക്കൊ​മ്പ​നെ പിടികൂടുന്നതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേ​സ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ ഇ​രി​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന​ലെ നടത്താനിരുന്ന മോ​ക്​​ഡ്രി​ൽ വനവകുപ്പ് ഉഉപേക്ഷിച്ചിരുന്നു.

വി​ധി അ​നു​കൂ​ല​മാ​യാ​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ നാ​ലി​ന്​ ദൗ​ത്യം ആ​രം​ഭി​ക്കും. മയക്കുവെടി വെയ്ക്കാനുള്ള എ​ല്ലാ മുന്നൊ​രു​ക്ക​വും വ​നം വ​കു​പ്പ്​ പൂ​ർ​ത്തി​യാ​ക്കി. ആനയെ പിടികൂടാനുള്ള നീക്കത്തിനെതിരെ മൃഗ സ്നേഹികളുടെ സംഘടനായ ‘പീ​പ്പി​ൾ ഫോ​ർ അ​നി​മ​ൽ’ സം​ഘ​ട​ന ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഈ​മാ​സം 23നാ​ണ്​ അ​രി​ക്കൊ​മ്പ​നെ പി​ടി​ക്കു​ന്ന​ത്​ ​കോ​ട​തി 29 വ​രെ ത​ട​ഞ്ഞ​ത്. എ​ങ്കി​ലും ഒ​രു​ക്കം തു​ട​രാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ദൗ​ത്യം നി​റ​വേ​റ്റാ​ൻ സ​ർ​വ​സ​ന്നാ​ഹ​വും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി​ വ​നം വ​കു​പ്പ്​ അ​റി​യി​ച്ചു

ഇതിന് മുൻപ് ആനയെ പിടികൂടാനുള്ള തീരുമാനം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരുന്നു. ആനയെ  പിടികൂടുകയെന്നത് അവസാന നടപടിയാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ബദൽ മാർഗങ്ങൾ പരിശോധിക്കണമെന്നും നിർദ്ദേശിച്ചു. കോളർ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങി മാർഗങ്ങളുണ്ട്. ഇതൊന്നും ചെയ്യാതെ നടപടികൾ പൂർത്തിയാക്കും മുമ്പ് ആനയെ പിടികൂടുകയെന്നതിലേക്ക് എങ്ങനെയാണ് കടന്നതെന്നും കോടതി ചോദിച്ചിരുന്നു.