‘ക്രൈസ്തവ സമുദായത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യപരം, പ്രസ്താവനയെ കേരളത്തിലെ കത്തോലിക്കര്‍ പിന്തുണക്കില്ല’

കോട്ടയം: റബര്‍ വില 300 രൂപയാക്കിയാല്‍ തെരെഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് എംപിയെ നല്‍കാന്‍ കര്‍ഷകര്‍ തയ്യാറാണെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്‌ളാനിയുടെ പ്രസ്താവനക്കെതിരെ, സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്.

യാതൊരു പക്വതയപമില്ലാത്ത പ്രസ്താവനയാണ് ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്‌ളാനി നടത്തിയതെന്നും കൈകാര്യം ചെയ്ത വിഷയത്തെ കുറെക്കൂടി ഗൗരവത്തില്‍ കാണമായിരുന്നുവെന്നും ഫാ. പോള്‍ തേലക്കാട് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇകാര്യം വ്യക്തമാക്കിയത്.

‘റബര്‍ വിലയെ അടിസ്ഥാനമാക്കി രാഷ്ട്രീയ തിരുമാനമെടുക്കുന്നത് ക്രൈസ്തവ സമുദായത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യപരമാണ്. പത്തുകാശിന് ആത്മാവിനെ വില്‍ക്കുന്നതുപോലെയായി ഇത്. വെറും മുന്നൂറുരൂപയുടെ കച്ചവടമായി ഇത് മാറ്റിയതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവനയെ കേരളത്തിലെ കത്തോലിക്കര്‍ പിന്തുണക്കില്ല,’ ഫാ. പോള്‍ തേലക്കാട് പറഞ്ഞു.