മൂലമറ്റം: ബൊലേറോ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. പ്രവിത്താനം സ്വദേശി ജോസ്വിൻ, രാമപുരം സ്വദേശി ജിത്തു എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം ആറോടെ തൊടുപുഴ ഇടുക്കി -റോഡിൽ അറക്കുളം മൈലാടിയിൽ ആയിരുന്നു അപകടം. ഇടുക്കി ഭാഗത്ത് നിന്നും തിരിച്ച് വരുന്ന വഴിയാണ് വാഹനം അപകടത്തിൽപ്പെട്ടത്.
ഇടുക്കി ഭാഗത്തേക്ക് പോയ ബസിൽ തട്ടാതെ വാഹനം ഒതുക്കിയതാണ് തോട്ടിലേക്ക് മറിയാൻ കാരണമായത്. പരുക്കേറ്റവർ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാഞ്ഞാർ പൊലീസും മൂലമറ്റം ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.