കോഴിക്കോട്: കോഴിക്കോട് യുവ ഡോക്ടര്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്.
മാഹി സ്വദേശനിയായ ഷദ റഹ്‌മാന്‍ എന്ന യുവ ഡോക്ടര്‍ ഇന്നലെ പുലര്‍ച്ചെയാണ് ഫ്‌ളാറ്റിലെ പന്ത്രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഡോക്ടര്‍ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപമുള്ള ഫ്ളാറ്റില്‍ നിന്നാണ് ഫിദ ചാടിയത്. ഫ്‌ളാറ്റില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് എത്തിയതായിരുന്നു ഇവര്‍.