ഇടുക്കി: പാമ്പനാറിൽ വൈദ്യുതി ഉപഭോക്താക്കൾക്ക് ഭീമമായ വൈദ്യുതി ബിൽ ലഭിച്ച സംഭവത്തിൽ കെഎസ്ഇബി അന്വേഷണം തുടങ്ങി. മീറ്റർ റീഡിങ്ങ് കണക്കാക്കിയതിലെ പിഴവാണ് കാരണമെന്നാണ് കെഎസ്ഇബിയുടെ പ്രാഥമിക കണ്ടെത്തൽ. പാമ്പനാർ എൽഎംഎസ് പുതുവൽ കോളനിയിലെ 22 കുടുംബങ്ങൾക്കാണ് കഴിഞ്ഞ ദിവസം 60000 മുതൽ 87000 മുതൽ രൂപ വരെയുളള വൈദ്യുതി ബില്ലുകൾ ലഭിച്ചത്.
സംഭവം വാർത്തയായതിനെ തുടർന്നാണ് കെഎസ്ഇബി അന്വേഷണം തുടങ്ങിയത്. അമിത ബിൽ വന്ന പ്രദേശങ്ങളിൽ കഴിഞ്ഞ കാലങ്ങളിൽ കൃത്യമായി മീറ്റർ റീഡിങ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ.