കായംകുളത്ത് വൻ സ്പിരിറ്റ് വേട്ട; വീട്ടിനുള്ളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ് പിടികൂടി
ആലപ്പുഴ: കായംകുളത്ത് വൻ സ്പിരിറ്റ് വേട്ട. വീട്ടിനുള്ളിൽ 61 കന്നാസുകളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ് പിടികൂടി. കായംകുളം എക്സൈസ് ആണ് സ്പിരിറ്റ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
സംഭവത്തിൽ ഒന്നാം പ്രതി പത്തിയൂർക്കാല മുറിയിൽ സജീ ഭവനത്തിൽ സജീവ് പൊലീസ് പിടിയിലായി. രണ്ടാം പ്രതി സ്റ്റീഫൻ വർഗീസ് ഓടി രക്ഷപെട്ടു.