തിരുവനന്തപുരം: തുടർച്ചയായി ഇ പോസ് സംവിധാനം പണിമുടക്കിയതോടെ സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം പ്രതിസന്ധിയില്‍. സാങ്കേതിക പ്രശ്നം പരിഹരിക്കാനാവത്തതോടെ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ഈ മാസം നാല് വരെ നീട്ടി.
മാസാവസാനമായ ഇന്നലെ പലർക്കും സാങ്കേതിക പ്രശ്നം മൂലം റേഷൻ വാങ്ങാന്‍ കഴിയാതെ വന്നതോടെയാണ് റേഷൻ വിതരണം നീട്ടിയത്.
സെർവർ തകരാറിലായതോടെ മിഷനിൽ കൈവിരൽ പതിക്കുന്നത് പരാചയപ്പെടുകയാണ്. ഇതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ചിലർക്ക് ഫോണിലേക്ക് ഒടിപി വരുന്നതിനാൽ അത് പ്രയോജനപ്പെടുത്തി അരി വാങ്ങാനാകും. സങ്കേതിക തകരാർ പരിഹരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.