കെഎസ്എഫ്ഇ ഭദ്രത സ്മാർട്ട് ചിട്ടി 2022- ന്റെ കാലാവധി ദീർഘിപ്പിച്ചു. മാർച്ച് 20 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. മുൻപ് ഫെബ്രുവരി 28 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും, പിന്നീട് 20 ദിവസത്തേക്ക് കൂടി ദീർഘിപ്പിക്കുകയായിരുന്നു. ഒട്ടനവധി സമ്മാനങ്ങളും, ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ചിട്ടി കൂടിയാണ് കെഎസ്എഫ്ഇ ഭദ്രത സ്മാർട്ട് ചിട്ടി. ചിറ്റാളരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് ഒരു കോടി രൂപയുടെ ഫ്ലാറ്റാണ് സമ്മാനമായി ലഭിക്കുന്നത്. ഇതിനുപുറമേ, ഒട്ടനവധി ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
രണ്ടാം സമ്മാനമായി നൽകുന്നത് ടാറ്റ ടിഗോർ ഇലക്ട്രിക് കാറുകളാണ്. തിരഞ്ഞെടുക്കുന്ന 70 പേർക്കാണ് ഇലക്ട്രിക് കാറുകൾ ലഭിക്കുക. മൂന്നാം സമ്മാനമായി 100 പേർക്ക് ഹീറോ ഇലക്ട്രിക് സ്കൂട്ടറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ചിട്ടി വരിക്കാർക്ക് 10.5 കോടിയോളം രൂപയുടെ സമ്മാനങ്ങളാണ് ഇത്തവണ നൽകുന്നത്. കെഎസ്എഫ്ഇയുടെ എല്ലാ ശാഖകളിലും ഭദ്രത സ്മാർട്ട് ചിട്ടി ലഭ്യമാണെന്ന് അറിയിച്ചിട്ടുണ്ട്.