പോപ്പുലർ ഫ്രണ്ടിനെ പോലുള്ള സംഘടനകളെ മാത്രം നിരോധിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്ന അതേ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് സി പി എം സംസഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പോപ്പുലർ ഫ്രണ്ടിനേയും അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നുഅദ്ദേഹം.
നിരോധിക്കപ്പെട്ട സാഹചര്യത്തിൽ ഇനി എന്ത് നിലപാട് എടുക്കണമെന്ന് കേന്ദ്രം തീരുമാനിക്കുമെന്നും നിരോധനം കൊണ്ട് കാര്യങ്ങൾ പരിഹരിക്കാനാകുമെന്ന തെറ്റിദ്ധാരണ ഞങ്ങൾക്കാർക്കുമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.ഒരു വിഭാഗത്തെ മാത്രം നിരോധിക്കുന്നത് കൊണ്ട് എന്താണ് നേട്ടമെന്നും,അങ്ങനെ നിരോധിക്കുകയാണെങ്കിൽ ആർ എസ്സ് എസ്സിനെയാണ് ആദ്യം നിരോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വർഗ്ഗീയ സംഘടനകൾക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.പക്ഷെ നിരോധിച്ചത് കൊണ്ട് ഒരു പ്രസ്ഥാനത്തിന്റെ ആശയം അവസാനിക്കില്ലെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.