ലൈഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം
കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചത്.
ഏപ്രിൽ 17ന് പുസ്തക പ്രകാശനത്തിനായി കോഴിക്കോട്ടെത്തിയ എഴുത്തുകാരിയോട് അതിക്രമം കാട്ടിയെന്നാണ് പരാതി. ഇതേതുടർന്ന് കൊയിലാണ്ടി പോലീസ് സിവിക് ചന്ദ്രനെതിരെ കേസെടുത്തു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ സിവിക് ചന്ദ്രൻ ഒളിവിൽ പോയി.
കോഴിക്കോട് വെസ്റ്റ്ഹില്ലിലെ വീട്ടിൽ അന്വേഷണ സംഘം നിരവധി തവണ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ അയൽ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.