നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനം രാജിവെച്ച് ശരദ് പവാർ. രണ്ട് പതിറ്റാണ്ടിന്റെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് എൻസിപി അധ്യക്ഷസ്ഥാനം ഒഴിയാൻ തീരുമാനിച്ചതായി പവാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പവാറിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിൽ ഞെട്ടിയിരിക്കുകയാണ് എൻസിപി (NCP) നേതൃത്വവും പ്രവർത്തകരും.
എന്നാൽ താൻ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നില്ലെന്ന് പവാർ വ്യക്തമാക്കി. “ഞാൻ പ്രസിഡന്റ് സ്ഥാനത്തു നിന്ന് പടിയിറങ്ങുകയാണെങ്കിലും, ഞാൻ പൊതുജീവിതത്തിൽ നിന്ന് വിരമിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയാനുള്ള പവാറിന്റെ തീരുമാനത്തെ എൻസിപി നേതാക്കൾ എതിർത്തതോടെ തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെട്ട് പ്രവർത്തകർ രംഗത്തെത്തി. രാജിയെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ പ്രവർത്തകർ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു.