ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സവിശേഷമായ ഈ ദിനം സമൂഹത്തില്‍ ഐക്യം ഉറപ്പിക്കട്ടെയെന്നും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രചോദനം പകരട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. യേശു ക്രിസ്തുവിന്റെ മഹത് വചനങ്ങള്‍ ഈ സുദിനത്തില്‍ സ്മരിക്കുന്നു എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഈസ്റ്റര്‍ ആശംസകള്‍ സവിശേഷമായ ഈ ദിനം സമൂഹത്തില്‍ ഐക്യം ഉറപ്പിക്കട്ടെ. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രചോദനം പകരട്ടെ എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ന് ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ നടക്കുന്ന ഈസ്റ്റര്‍ ആഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഇന്ന് വൈകുന്നേരം 5 മണിക്കാണ് ചടങ്ങ്.