തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭം നിയമസഭയ്ക്ക് പുറത്തേയ്ക്കും വ്യാപിപിക്കാനൊരുങ്ങി യുഡിഎഫ്. ഇതിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് വളയാനാണ് പ്രതിപക്ഷ മുന്നണിയുടെ തീരുമാനം. മെയ് മാസത്തിലെ രണ്ടാമാഴ്ചയിലാണ് സമരം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ശക്തമായ സമരം നടത്താന്‍ ഇന്ന് ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനമായത്.
സര്‍ക്കാരിനെതിരായ സമരം ശക്തിപ്പെടുത്തുന്നതിന് എല്ലാ മാസവും യുഡിഎഫ് നേതാക്കളുടെ യോഗം കൂടുമെന്നും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി.
പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സഭാസമ്മേളനം വെട്ടിച്ചുരുക്കി സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞതിന് പിന്നാലെയാണ് യുഡിഎഫിന്റെ സമര പ്രഖ്യാപനമുണ്ടായത്.