രാജ്യത്ത് വിദേശനാണ്യ ശേഖരത്തിൽ മുന്നേറ്റം തുടരുന്നു, പുതിയ കണക്കുകൾ അറിയാം

രാജ്യത്ത് വിദേശനാണ്യ ശേഖരത്തിൽ കുതിച്ചുചാട്ടം തുടരുന്നു. റിസർവ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് 3- ന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യ ശേഖരം 150 കോടി ഡോളറാണ് ഉയർന്നത്. ഇതോടെ, വിദേശനാണ്യ ശേഖരം 56,240 കോടി ഡോളറായി. തുടർച്ചയായ നാലാഴ്ചത്തെ ഇടിവിനു ശേഷമാണ് വിദേശനാണ്യ ശേഖരം മുന്നേറിയത്. അതേസമയം, വിദേശനാണ്യ ആസ്തി 120 കോടി ഡോളർ ഉയർന്ന് 49,710 കോടി ഡോളറായിട്ടുണ്ട്.

ഇത്തവണ രൂപയുടെ തിരിച്ചുവരവ് വിദേശനാണ്യ ശേഖരം ഉയരാൻ സഹായിച്ചിട്ടുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം 1 ശതമാത്തോളമാണ് കൂടിയത്. എന്നാൽ, ഡോളറിനെതിരെ രൂപയുടെ മൂല്യ തകർച്ചയുടെ ആക്കം കുറയ്ക്കാൻ മുൻ ആഴ്ചകളിൽ വിദേശനാണ്യ ശേഖരത്തിൽ നിന്നും വൻ തോതിൽ ഡോളർ റിസർവ് ബാങ്ക് വിറ്റഴിച്ചിരുന്നു.