ബ്രഹ്മപുരം തീപിടുത്തം; പുക പൂർണമായും ശമിപ്പിക്കാനുള്ള നീക്കം ഇന്നും തുടരും, പ്രത്യേക കർമ്മ പദ്ധതിക്കും ഇന്ന് തുടക്കം
കൊച്ചി: ബ്രഹ്മപുരംത്തെ പുക പൂർണമായും ശമിപ്പിക്കാനുള്ള നീക്കം ഇന്നും തുടരും. ഹിറ്റാച്ചികളുടെ സഹായത്തോടെ പുകയൊതുക്കാനുള്ള ജോലികൾ ഇപ്പോഴും പുരോഗമിക്കുകയാണ്.
ബ്രഹ്മപുരം തീപിടുത്തത്തിൻ്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ നടപ്പാക്കുന്ന പ്രത്യേക കർമ്മ പദ്ധതിക്കും ഇന്ന് തുടക്കമാകും.
ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടു വരില്ലെന്ന് മേയർ എം. അനിൽകുമാർ വ്യക്തമാക്കി. അജൈവ മാലിന്യം വാതിൽപ്പടി ശേഖരണം നടത്തി സംസ്കരിക്കാനാണ് തീരുമാനം.